ഹോട്ടലിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് കണ്ണടച്ച് ഒറ്റ നടത്തം: ട്രോളൻമാർക്ക് ചാകരയായി സുരേഷ് ഗോപിയുടെ വിഷുക്കണി ദർശനം

ഹോട്ടലിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് കണ്ണടച്ച് ഒറ്റ നടത്തം: ട്രോളൻമാർക്ക് ചാകരയായി സുരേഷ് ഗോപിയുടെ വിഷുക്കണി ദർശനം

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും എറണാകുളത്തെ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗങ്ങളാകുകയാണ്. ഏറ്റവും ഒടുവിൽ സുരേഷ് ഗോപിയുടെ കണ്ണടച്ചുള്ള കണികാണലാണ് ഇപ്പോൾ ട്രോളിൽ മുങ്ങിയിരിക്കുന്നത്.
പതിവിന് വിരുദ്ധമായി ഇത്തവണ വിഷുദിനത്തിൽ തിരുവമ്പാടി ക്ഷേത്രത്തിലെ കൃഷ്ണനെയാണ് വിഷുകണി കണ്ടതെന്ന സുരേഷ്‌ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ട്രോളന്മാർക്ക് ഇരയായിരികക്കുന്നത്. രാവിലെ ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം കണ്ണ് തുറക്കാതെ നടത്തിയെന്നും ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തും വരെ കണ്ണുതുറന്നില്ലെന്നും താരം പറയുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്‌ഗോപി ഇത്തവണ വീട്ടിൽ പോയിരുന്നില്ല.

ഏത് സിനിമാ തിരക്കിലായാലും താൻ വിഷുവിന് വീട്ടിൽ തന്നെയാണ് കണികണ്ടിരുന്നതെന്ന് താരം പറഞ്ഞു. വിഷുവിന്റെ തലേന്ന് വീട്ടിലെത്തുകയും കണിയൊരുക്കുകയും ചെയ്യും. ഉറങ്ങിയെണീറ്റ് കണി കാണും. ഇത്തവണ സ്ഥാനാർത്ഥി ആയതിനാൽ വീട്ടിൽ എത്താനായിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ തിരുവമ്പാടി കൃഷ്ണനെ കണികണ്ടത്. പ്രചാരണവുമായി ബന്ധപ്പെട്ട് താരം ഹോട്ടലിലായിരുന്നു ഈ വിഷുവിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ ഇല്ലാതിരുന്നിട്ടും വിഷുദിനത്തിൽ കണ്ണുതുറന്നാൽ ആദ്യം കാണുന്നത് കൃഷ്ണനെ തന്നെയാവണം എന്ന തോന്നൽ താരത്തിന് ഉണ്ടായിരുന്നു. അതു കൊണ്ടാണ് രാവിലെ ഹോട്ടലിൽ നിന്നും കണ്ണു തുറക്കാതെ പ്രഭാതകൃത്യം കഴിച്ചതും ക്ഷേത്രത്തിലേക്ക് പോയതും. കൃഷ്ണന്റെ മുന്നിലാണ് താരം കണ്ണു തുറന്നതും. സുരേഷ് ഗോപിയുടെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ശക്തമായി നീങ്ങുന്ന സുരേഷ്‌ഗോപി കഴിഞ്ഞ ദിവസം എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ തേടിയെത്തിരുന്നു.