Spread the love


സ്വന്തം ലേഖിക

video
play-sharp-fill

തിരുവന്തപുരം : നടപടിയ്ക്ക് പിന്നിൽ കെഎസ്ഇബി എംഡിയെന്ന് എംജി സുരേഷ് കുമാർ. വൈദ്യുതി മന്ത്രി നിർദേശിച്ച ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്തിട്ടുണ്ട്. പ്രതികാര നടപടിയാണോയെന്ന് കാണുന്നവർക്ക് അറിയാമെന്നും എംജി സുരേഷ് കുമാർ പറഞ്ഞു

‘എന്നോട് വിശദീകരണം ചോദിക്കാതെ, എന്റെ ശ്രദ്ധയിൽപ്പെടുത്താതെ, എനിക്ക് നോട്ടിസ് പോലും ഇഷ്യു ചെയ്യാതെ, എനിക്ക് എന്താണ് പറയാനുള്ളത് എന്ന് പോലും കേൾക്കാതെ ഒരു സാധനം തയാറാക്കി മീഡിയയിൽ കൊടുക്കുന്നതിന്റെ ഉദ്ദേശം എന്താണ് ? ഇത് വ്യക്തിഹത്യയാണ്. വൈദ്യുതി ബോർഡ് എന്ന് പറഞ്ഞാൽ സിഎംഡി അല്ല. അതിന്റെ ഉടമ സർക്കാരാണ്’- സുരേഷ് കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ് ലഭിച്ചുവെന്ന പുറത്ത് വരുന്നത് ഇന്നാണ്. എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെഎസ്ഇബി ബോർഡ് വാഹനം ഉപയോഗിച്ച് അധികാരപരിധിക്ക് പുറത്തേക്ക് ഉപയോഗിച്ചതിനാണ് പിഴ . 6,72,560 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് കെഎസ്ഇബി ചെയർമാൻ നോട്ടിസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 10 ദിവസത്തനകം മറുപടി പറയണമെന്നും 21 ദിവസത്തിനകം പിഴ അടയ്ക്കണമെന്നുമാണ് നോട്ടിസ്.