Spread the love

ആലപ്പുഴ: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലി ചതച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് പറയും.

video
play-sharp-fill

ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്.

മൂന്ന് ദിവസം നീണ്ട് നിന്ന വാദത്തിനൊടുവിലാണ് ഇന്ന് ഉത്തരവ് പറയുന്നത്. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച്‌ കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗണ്‍മാൻമാരായ അനില്‍ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് ഇരകൾ കോടതിയെ സമീപിച്ച ശേഷമായിരുന്നു എഫ്ഐആർ രേഖപ്പെടുത്തിയത്.

തുടർന്ന് എസ്പി നൽകിയ റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ നിന്ന് മാറുകയും കേസ് അവസാനിപ്പിക്കണമെന്നും റഫറൽ റിപ്പോർട്ട് നൽകുകയായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നതടക്കം എസ്ഐടി പരിശോധിക്കുന്നുണ്ട്.