എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജി് ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡ് മുൻ ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ എന്നിവർ നൽകിയ ഹർജികളും കോടതി പരിഗണിക്കും.
പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയ നടപടി തെറ്റാണെന്നാണ് സിബിഐയുടെ വാദം. ലാവ്‌ലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്ന് സിബിഐ വാദിക്കുന്നു. പിണറായി വിജയൻ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരനായിരുന്ന മോഹൻ ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെയാണ് കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്. അതേസമയം കസ്തൂരി രങ്ക അയ്യർ ഉൾപ്പെടെ നാലുപേർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group