Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി രജിസ്ട്രി.ഈ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസും ഇറക്കിയിട്ടുണ്ട്. പൗരൻമാരുടെ വ്യക്തിവിവരങ്ങള്‍ തേടി തട്ടിപ്പു നടത്താനായാണ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്.http://cbins/scigv.com, https://cbins.scigv എന്നീ യുആര്‍എല്ലുകളിലാണ് വ്യാജ വെബ്‌സൈറ്റുകളുള്ളത്. ഈ ഫിഷിംഗ് ആക്രമണത്തെക്കുറിച്ച്‌ തങ്ങള്‍ക്ക് സ്ഥിരീകണം ലഭിച്ചതായും സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു.

ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍, ഇന്റര്‍നെറ്റ്-ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയെല്ലാം കണ്ടെത്തി ദുരുപയോഗം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി രജിസ്ട്രി മുന്നറിയിപ്പു നല്‍കി.ഉപയോക്താവിന് ബാങ്കിന്റെ പേര്, ഫോണ്‍ നമ്ബര്‍, പാൻ നമ്ബര്‍, ഓണ്‍ലൈൻ ബാങ്കിംഗ് യൂസര്‍ ഐഡി, ലോഗിൻ പാസ്‌വേഡ്, കാര്‍ഡ് വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ കോളങ്ങള്‍ ഇതില്‍ പൂരിപ്പിക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മേല്‍പ്പറഞ്ഞ വെബ്സൈറ്റ് വഴി ആരും വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ പങ്കിടരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു, കാരണം സൈബര്‍ കുറ്റവാളികള്‍ക്ക് ഇത്തരം വിവരങ്ങള്‍ ലഭിക്കാൻ ഇത് ഇടയാക്കും.ഇന്ത്യൻ സുപ്രീം കോടതി രജിസ്ട്രി ഒരിക്കലും, സാമ്ബത്തിക വിശദാംശങ്ങള്‍ അല്ലെങ്കില്‍ മറ്റ് രഹസ്യ വിവരങ്ങള്‍ തുടങ്ങി ആരുടെയും വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടില്ല എന്ന കാര്യം ശ്രദ്ധിക്കുക”, എന്നും സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.

ഫിഷിംഗ് ആക്രമണത്തെക്കുറിച്ച്‌ രാജ്യത്തെ അന്വേഷണ ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ കഴിയുമെന്നും രജിസ്ട്രി പറഞ്ഞു.സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www.sci.gov.in ആണെന്നും രജിസ്ട്രി അറിയിച്ചു.“ഈ ഫിഷിംഗ് ആക്രമണത്തിന് നിങ്ങള്‍ ഇരയായിട്ടുണ്ടെങ്കില്‍, നിങ്ങളുടെ എല്ലാ ഓണ്‍ലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകള്‍ ഉടൻ മാറ്റുക, കൂടാതെ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിങ്ങളുടെ ബാങ്കുമായോ, ക്രെഡിറ്റ് കാര്‍ഡ് കമ്ബനിയുമായോ ബന്ധപ്പെടുക,” എന്നും സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു.