play-sharp-fill
സർക്കാർ പട്ടികയിൽ അൻപത് കഴിഞ്ഞവരും..! കള്ളംപറഞ്ഞ് സർക്കാർ സുപ്രീം കോടതിയെയും പറ്റിച്ചു; സർക്കാരിനെ വെട്ടിലാക്കി ചാനലുകളുടെ ഓപ്പറേഷൻ; സുപ്രീം കോടതി കണ്ടെത്തിയാൽ സർക്കാർ കുടുങ്ങിയേക്കും

സർക്കാർ പട്ടികയിൽ അൻപത് കഴിഞ്ഞവരും..! കള്ളംപറഞ്ഞ് സർക്കാർ സുപ്രീം കോടതിയെയും പറ്റിച്ചു; സർക്കാരിനെ വെട്ടിലാക്കി ചാനലുകളുടെ ഓപ്പറേഷൻ; സുപ്രീം കോടതി കണ്ടെത്തിയാൽ സർക്കാർ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ കാട്ടിയ തിടുക്കം സർക്കാരിനെ തിരിഞ്ഞ് കൊത്തുന്നു. ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകളുടെ എണ്ണം പറഞ്ഞ് സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ വൈരുധ്യമെന്ന് കണ്ടെത്തിയതോടെയാണ് ഇത് സർക്കാരിനെ തന്നെ തിരിഞ്ഞ് കൊത്തുന്നത്. പലരുടെയും പ്രായം 50 ന് മുകളിലാണ്. സർക്കാർ രേഖയിൽ പദ്മാവതി ദസരി എന്ന സ്ത്രീക്ക് 48 വയസാണെന്നാണ്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പ്രകാരം ഇവർക്ക് 55 വയസാണുള്ളത്.
ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ നൽകിയത് ഇതേ തിരിച്ചറിയൽ രേഖയാണെന്ന് നൽകിയതെന്ന് പദ്മാവതി പറയുന്നു.51 യുവതികൾ ശബരിമലയിൽ കയറിയെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത് അറിയിച്ചത്. ആവശ്യപ്പെട്ട 51 യുവതികൾക്ക് സുരക്ഷ നൽകിയിട്ടുണ്ടെന്നും കോടതിയെ സർക്കാർ അറിയിച്ചു. അതിന്റെ പട്ടികയും സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിരുന്നു. 
ഈ പട്ടികയിൽ യുവതികളുടെ പേരും മേൽവിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ നൽകിയിരിക്കുന്നത്.
ശബരിമലയിൽ എത്തിയതെന്ന പേരിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിൽ അവ്യക്തത. കേരളത്തിൽ നിന്നുള്ള ആരും പട്ടികയിലില്ല. പലരുടെയും പ്രായം അമ്പതിനു മുകളിലാണെന്നും സംശയമുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്‌തെത്തിയ ഇതരസംസ്ഥാനക്കാരായ സ്ത്രീകളുടെ പേര് മാത്രമാണ് പട്ടികയിലുള്ളത്. 
പട്ടികയിലെ ആദ്യപേരുകാരി പദ്മാവതിയാണ്. പട്ടികയിലെ ഐഡി കാർഡ് നമ്പർ അനുസരിച്ച് പദ്മാവതി ദസരി എന്ന അവരുടെ തിരിച്ചറിയൽ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. വോട്ടേഴ്‌സ് ഐഡിയാണ് പദ്മാവതി തിരിച്ചറിയൽ രേഖയായി നൽകിയിരിക്കുന്നത്. ആ ഐഡി പ്രകാരം അവർക്ക് 55 വയസ്സുണ്ട്. പക്ഷേ, സർക്കാരിന്റെ പട്ടികയിൽ അവർക്ക് 48 വയസ്സ് മാത്രമേയുള്ളൂ.
സർക്കാർ നൽകിയ പട്ടികയിലെ ചില പേരുകാരുടെ കുടുംബാംഗങ്ങളുമായും വിവിധ ചാനലുകൾ ബന്ധപ്പെട്ടപ്പോൾ ആന്ധ്ര സ്വദേശിനി സുലോചനയുടെ മകൻ വെങ്കട്ടുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അമ്മയ്ക്ക് 53 വയസ്സുണ്ടെന്നും വിർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് ബുക്ക് ചെയ്തതെന്നുമാണ്. 
ഓൺലൈനായി ബുക്ക് ചെയ്തവരുടെ പട്ടികയിലുള്ള ഈ പൊരുത്തക്കേടുകൾ കോടതിയിൽ ഉന്നയിക്കപ്പെട്ടാൽ അത് സർക്കാരിന് തലവേദനയാകും. തെറ്റായ വിവരം നൽകിയെന്ന് തെളിഞ്ഞാൽ അതും കോടതിയിൽ സർക്കാരിന് തിരിച്ചടിയാണ്. എന്നാൽ വന്ന സ്ത്രീകളുടെ പ്രായം പരിശോധിച്ചിട്ടില്ലെന്നും പുതിയ സുപ്രീംകോടതി വിധി അനുസരിച്ച് യുവതികളുടെ പ്രായം പരിശോധിക്കേണ്ടതില്ലെന്നും  ഓൺലൈനിൽ അവർ നൽകിയ പ്രായം പരിശോധിക്കാതെ അതേപടി പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയിൽ സർക്കാരിന് വാദിക്കാനാകും.