തിരുവനന്തപുരം: സ്‌കൂള്‍ വിപണിയില്‍ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറില്‍ 15 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ പറഞ്ഞു.
സ്‌കൂള്‍ ഫെയർ 2025ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ടിലെ പീപ്പിള്‍സ് ബസാറില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികള്‍ക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നല്‍കുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടല്‍ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താലൂക്ക്, ജില്ലാതലങ്ങളില്‍ ഫെയറിലൂടെ ലഭ്യമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group