
സ്വന്തം ലേഖകൻ
കോട്ടയം : സി.എസ്.ഐ സെന്ററിൽ സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസിയുടെ സംസ്ഥാന സമ്മേളനം ശനിയാഴ്ച തുടങ്ങുമെന്ന് സ്വാഗത സംഘം ചെയർമാൻ അഡ്വക്കേറ്റ് വി.ബി. ബിനു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് പ്രസ് ക്ളബ്ബിൽ നടന്ന മീറ്റിങ്ങിലാണ് തീരുമാനം
വൈകിട്ട് 3 ന് പൊതുവിതരണ രംഗം നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിലുള്ള സെമിനാർ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
വാർഷിക സമ്മേളനം ഞായറാഴ്ച സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം എ ഐ ടി യു സി. സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം സെക്രട്ടറി ബി രാമചന്ദ്രൻ, പി.കെ ശശി, അഡ്വക്കേറ്റ് ബിനു ബോസ്, തുടങ്ങിയവരും പങ്കെടുത്തു .