
യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി
സ്വന്തംലേഖകൻ
കോട്ടയം : യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും..
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, ആന്‍ മരിയ കലിപ്പിലാണ്, കായംകുളം കൊച്ചുണ്ണി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.