video
play-sharp-fill

മലയാള നാട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് സണ്ണി ലിയോൺ: സണ്ണി നീന്തിത്തുടിച്ചത് പൂവാറിലെ റിസോർട്ടിൽ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാള നാട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് സണ്ണി ലിയോൺ: സണ്ണി നീന്തിത്തുടിച്ചത് പൂവാറിലെ റിസോർട്ടിൽ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Spread the love

സിനിമാ ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിൽ ഷൂട്ടിംങ് സംബന്ധമായ ആവശ്യങ്ങൾക്കായി എത്തിയ സണ്ണി ലിയോണിന്റെ ചൂടൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. സണ്ണി ലിയോൺ നീന്തൽ കുളത്തിൽ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോൺ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തിയ സണ്ണിയും കുടുംബവും പൂവാറിലെ റിസോർട്ടിലാണ് ക്വാറന്റെൻ കാലം ചെലവിടുന്നത്.. റിസോർട്ടിൽ ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന ചിത്രം താരം നേരത്തെ ആരാധകരുമായി പങ്കു വച്ചിരുന്നു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ റിസോർട്ടിലെ പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പൂളിൽ ഒരു ജലകന്യകയെ പോലെ നീന്തിത്തുടിക്കുകയാണ് സണ്ണി. ചിത്രങ്ങൾക്ക് മലയാളികളും കമന്റ് ചെയ്തിട്ടുണ്ട്.

ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരോടൊപ്പമാണ് സണ്ണി കേരളത്തിൽ എത്തിയത്.. ഒരു മാസത്തെ സന്ദർശനത്തിൽ കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും താരത്തിന് പ്ലാനുണ്ട്..