video
play-sharp-fill

അഞ്ചനകണ്ണെഴുതി പൊട്ട് തൊട്ട്, സെറ്റ്  സാരിയിൽ സുന്ദരിയായി  സണ്ണി ലിയോൺ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

അഞ്ചനകണ്ണെഴുതി പൊട്ട് തൊട്ട്, സെറ്റ് സാരിയിൽ സുന്ദരിയായി സണ്ണി ലിയോൺ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തനി മലയാളികളായിട്ടാണ് ബോളിവുിഡ് നടി സണ്ണി ലിയോണും കുടുംബവും അവധിക്കാലം കേരളത്തിൽ ആഘോഷിക്കുന്നത്. സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ തന്നെയാണ്.

തിരുവനന്തപുരത്തുള്ള പൂവാർ ഐലൻഡ് റിസോർട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. കേരളത്തനിമയിൽ സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും കുട്ടികളും സദ്യ കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ഇവരുടെ മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. കേരളത്തനിമയിൽ ഭക്ഷണം കഴിക്കുന്നത് ആദ്യത്തെ അനുഭവമായതിനാൽ തന്നെ ഏറെ ആസ്വദിച്ചാണ് ഇവർ സദ്യ കഴിക്കുന്നത്.

Tags :