Spread the love

വാഷിങ്ടൻ: ബോയിങ്
സ്‌റ്റാർലൈനർ പേടകം കേടായ തുമൂലം തിരികെ വരാനാകാതെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിൽ കുപ്പായവും തടസ്സ മാകുന്നു.

video
play-sharp-fill

മടക്കയാത്രയ്ക്കുള്ള ‘അടുത്ത വണ്ടി’ പിടിക്കാൻ സു നിതയ്ക്കും ബുച്ചിനും ‘സ്പേസ്
സ്യൂട്ട്’ വേറെ വേണം. ബഹിരാകാശ നിലയത്തിൽ ഒരാഴ്ച തങ്ങാൻ ജൂൺ 5ന് സ്‌റ്റാർലൈനർ പേടകത്തിൽ പോയപ്പോൾ ഇവർ ധരിച്ച ‘സ്പേസ് സ്യൂട്ട്’ മടക്കയാത്ര യ്ക്കുള്ള സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിന്റെ സംവി ധാനങ്ങളുമായി ഒത്തുപോകില്ല. ഏതായാലും ‘നാസ’ അതിനും പോംവഴി കണ്ടെത്തിക്കഴിഞ്ഞു.

നിലയത്തിൽ ഇപ്പോൾ ഉപ യോഗമില്ലാതെയിരിക്കുന്ന ഒരു സ്പേസ് എക്സ് കുപ്പായം സു നിതയ്ക്കു നൽകാനാണു തീരു മാനം. ബുച്ചിനുള്ള സ്യൂട്ട് ഭൂമി യിൽനിന്ന് ഏതാനും ദിവസ ങ്ങൾക്കകം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറപ്പെടുന്ന സ്പേ
സ് എക്സ് ക്രൂ ഡ്രാഗൺ പേട കത്തിൽ കൊടുത്തയയ്ക്കും. ഈ പേടകം ഫെബ്രുവരിയിൽ തിരികെ വരുമ്പോൾ സുനിത യും ബുച്ചും പുതിയ കുപ്പായമിട്ട് സീറ്റു പിടിക്കും.

ബഹിരാകാശ നിലയത്തിൽ
ഡോക്ക് ചെയ്തിരിക്കുന്ന സ്റ്റാർലൈനർ പേടകം ആളി ല്ലാതെ ഇന്നലെ ഭൂമിയിലേക്കു പുറപ്പെട്ടു.
6 മണിക്കൂറിനു ശേഷം ന്യൂ മെക്സിക്കോയിൽ സുരക്ഷിതമായി ഇറങ്ങി.

യാത്രയ്ക്കിടെ വീണ്ടും സാങ്കേതിക തകരാർ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് സുനിതയും ബുച്ചും ഇതിൽ വരേണ്ടെന്ന് നാസ തീരുമാനിച്ചത്.