സൂക്ഷിക്കുക സൂര്യൻ പൊള്ളിക്കും: മുന്നറിയിപ്പ് നാല് ദിവസത്തേയ് കൂടി നീട്ടി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം: നാല് ജില്ലകളിൽ 40 കടക്കും

സൂക്ഷിക്കുക സൂര്യൻ പൊള്ളിക്കും: മുന്നറിയിപ്പ് നാല് ദിവസത്തേയ് കൂടി നീട്ടി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം: നാല് ജില്ലകളിൽ 40 കടക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയത്തിന് ശേഷം വരൾച്ചയുടെ വറുതി കേരളത്തെ വരിഞ്ഞ് മുറുക്കുന്നതായി റിപ്പോർട്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ നാല് ജില്ലകൾ കൊടും വരൾച്ചയെ കാത്തിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ചൂട് നാൽപ്പതിന് മുകളിൽ പോയേക്കാമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അങ്കണവാടികളിലും മറ്റും കുട്ടികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ എയർകൂളറുകളും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതൽ വൈകീട്ട് 3 വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും  ദുരന്തനിവാരണ സമിതി നിർദേശം നൽകി. ചൂട് ഇത്തരത്തിൽ കൂടുകയാണെങ്കിൽ ഉഷ്ണതരംഗത്തിലേക്ക് നയിക്കാനുള്ള സാധ്യത വളരെയേറെയാണ്.
പ്രളയം ബാധിച്ച ജില്ലകളിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്.
ഇത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group