ഇതുവരെ പിഴ അടച്ചവർക്കു പോയി..! വമ്പൻമാരെയും കൊമ്പന്മാരെയും തൊട്ടതോടെ ഓപ്പറേഷൻ സ്‌ക്രീൻ പിൻവലിച്ച് മോട്ടോർ വാഹന വകുപ്പ്; ഇനി സൺഫിലിം ഒട്ടിച്ചാലും ഓടിച്ചിട്ടുള്ള പിടുത്തമില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: വമ്പൻമാരെയും കൊമ്പന്മാരെയും തൊടുകയും സ്‌ക്രീനൊട്ടിച്ചവരെയും കർട്ടനിട്ടവരെയും പൊക്കുകയും ചെയ്തതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീനിന്റെ ചീട്ടു കീറി സർക്കാർ. അഞ്ചു ദിവസം കൊണ്ട് അയ്യായിരത്തിലേറ വാഹനങ്ങളിൽ നിന്നാണ് ഓപ്പറേഷൻ സ്‌ക്രീനിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പിഴ ഈടാക്കിയത്.

സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് അടക്കം കൂളിംങ് ഫിലിം ഒട്ടിച്ച വാഹനങ്ങൾ തടഞ്ഞു നിർത്തുകയും, വാഹനങ്ങളുടെ രേഖകളിൽ പരിശോധിക്കുകയും ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാ സംഘത്തെ കണ്ട് നിർത്താതെ അമിത വേഗത്തിൽ വാഹനം ഓടിച്ചു പോയാലും തണുപ്പന്മാരെ മോട്ടോർ വാഹന വകുപ്പ് പൊക്കി നടപടിയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ വൻ ഉദ്യോഗസ്ഥരും ഐ.എ.എസുകാരും ജഡ്ജിമാരും അടക്കമുള്ളവർ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയെ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ പരിശോധനാ തീരുമാനം പിൻവലിച്ച് ഉത്തരവിറക്കിയത്.

സുപ്രീംകോടതി വിധിയെ തുടർന്നാണ് പദ്ധതി നടപ്പാക്കിയത്. കൂളിങ് ഫിലിമോ കർട്ടനോ ആദ്യം പിടികൂടിയാൽ 250 രൂപയായിരുന്നു പിഴ. നിയമലംഘനം ആവർത്തിച്ചാൽ 1250 രൂപ പിഴ ഈടാക്കും. വീണ്ടും ആവർത്തിച്ചാൽ റജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമായിരുന്നു.