സ്വന്തം സിനിമ റിലീസ് ചെയ്യുന്നത് ഒ.ടി.ടിയിൽ; പ്രേക്ഷകർ സിനിമ കാണാൻ തീയറ്ററിൽ എത്തണമെന്ന അഭ്യർത്ഥനയുമായി സൂപ്പർ താരം; മോഹൻലാലിന്റെ ഇരട്ടത്താപ്പിനെതിരെ സൈബർ പ്രതികരണവുമായി സോഷ്യൽ മീഡിയ

സ്വന്തം സിനിമ റിലീസ് ചെയ്യുന്നത് ഒ.ടി.ടിയിൽ; പ്രേക്ഷകർ സിനിമ കാണാൻ തീയറ്ററിൽ എത്തണമെന്ന അഭ്യർത്ഥനയുമായി സൂപ്പർ താരം; മോഹൻലാലിന്റെ ഇരട്ടത്താപ്പിനെതിരെ സൈബർ പ്രതികരണവുമായി സോഷ്യൽ മീഡിയ

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: കൊവിഡ് കാലത്തിനു ശേഷം തീയറ്ററുകൾ പതിയെ തുറന്നു തുടങ്ങി. ഇതിനു ശേഷം ആദ്യമായി തമിഴ് നടൻ വിജയുടെ ചിത്രം മാസ്റ്ററാണ് കേരളത്തിലെ തീയറ്ററുകളിൽ ആദ്യം എത്തിയത്. എന്നാൽ, ഇതിനെല്ലാം മുൻപേ വിവാദം സൃഷ്ടിച്ചാണ് മോഹൻലാൽ ചിത്രം ദൃശ്യം ടു എത്തിയത്. മോഹൻലാലിന്റെ സന്തതസഹചാരിയും, ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനി നിർമ്മിക്കുന്നതുമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനെടുത്ത തീരുമാനമാണ് ഞെട്ടിച്ചത്. ഇതിനു പിന്നാലെ മോഹൻ ലാലിന്റെ ഇപ്പോഴത്തെ പ്രഖ്യാപനമാണ് ആരാധകരെ അടക്കം ഇദ്ദേഹത്തിന് എതിരെ തിരിച്ചിരിക്കുന്നത്.

നിങ്ങൾ വരണം, പ്രേക്ഷകരോട് അഭ്യർത്ഥനയുമായി മോഹൻലാൽ, സിനിമ കാണാനായി പ്രേക്ഷകർ തീയറ്ററുകളിലേക്ക് വരണമെന്ന അഭ്യർത്ഥനയുമായാണ് മോഹൻലാൽ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, സ്വന്തം സിനിയ ഒടിടിയ്ക്കു വിട്ടു നൽകിയ മോഹൻലാൽ എന്ത് തരം എത്തിക്‌സാണ് കാട്ടുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. പ്രധാനമായും, ജയസൂര്യ നായകനായി എത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം തന്റെ വീഡിയോ സന്ദേശത്തിലൂടെ ഈ അഭ്യർത്ഥന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ കാലത്തിന് ശേഷം മലയാളത്തിന്റേതായി ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയുടെ ചക്രം ചലിക്കണമെങ്കിൽ സിനിമകൾ വരികയും അത് കാണുകയും ചെയ്യേണ്ടതുണ്ട്. മോഹൻലാൽ പറയുന്നു.

ഒപ്പം, തന്റെയുൾപ്പടെ നിരവധി പേരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഉണ്ടെന്നും മോഹൻലാൽ പറയുന്നു. സിനിമാ മേഖലയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ വേണ്ടി പ്രേക്ഷകർ തീയറ്ററുകളിലേക്ക് വരണമെന്നും വിനോദ വ്യവസായത്തെ തന്നെ കരകയറ്റണമെന്നും മോഹൻലാൽ ഓർമിപ്പിക്കുന്നു.

കലാകാരൻമാരും കലാകാരികളും എന്ത് ചെയ്യണം എന്നറിയാതെ കഴിഞ്ഞ ഒരു വർഷമായി ബുദ്ധിമുട്ടിലായിരുന്നു. ഒരുപാട് നാളായി സിനിമയിൽ പ്രവർത്തിക്കുന്നയാൾ എന്ന നിലയിലെ തന്റെ അപേക്ഷയാണിത്. സംവിധായകൻ ശ്രീകുമാർ മേനോൻ ഉൾപ്പെടെ നിരവധി പേർ താരത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.