പതിമൂന്നുവയസ്സുകാരി വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

പതിമൂന്നുവയസ്സുകാരി വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

കാ​ഞ്ഞ​ങ്ങാ​ട്: പ​തി​മൂ​ന്നു​കാ​രി​യെ വീ​ടി​ന​ക​ത്ത് ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വേ​ലാ​ശ്വ​രം മ​ധു​ര​ക്കാ​ട്ടെ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ​ന്‍റേ​യും ന​ഴ്‌​സാ​യ സി​ന്ധു​വി​ന്‍റേ​യും മ​ക​ള്‍ ദി​യ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ജോ​ലി​ക​ഴി​ഞ്ഞെ​ത്തി​യ അ​മ്മ​യാ​ണ് കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ചു​വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ന്‍ അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ല്‍ പ​ക​ല്‍​സ​മ​യ​ത്ത് വീ​ട്ടി​ല്‍ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​മ്മ സി​ന്ധു കാ​സ​ര്‍​ഗോ​ട്ടാ​ണു ജോ​ലി​ചെ​യ്യു​ന്ന​ത്. വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വാ​തി​ല്‍ അ​ക​ത്തു​നി​ന്നും അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​ല​വ​ട്ടം വി​ളി​ച്ചി​ട്ടും തു​റ​ക്കാ​താ​യ​പ്പോ​ള്‍ ബ​ല​മാ​യി ത​ള്ളി​ത്തു​റ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​യെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം വി​ദ​ഗ്ധ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ഞ്ഞ​ങ്ങാ​ട്ടെ സ്‌​കൂ​ളി​ല്‍ ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു.