video
play-sharp-fill

ഒന്‍പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം; 18കാരനായ കാമുകന്‍ ഒടുവില്‍ പൊലീസ് പിടിയില്‍

ഒന്‍പതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം; 18കാരനായ കാമുകന്‍ ഒടുവില്‍ പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്.

പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സുഹൃത്തും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ആണ്‍ സുഹൃത്ത് ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.