കണ്ണൂരിൽ പതിനേഴുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മരിച്ച നിലയിൽ കണ്ടെത്തിയത് ഇരുട്ടി സ്വദേശി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പതിനേഴുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടിയിലാണ് പതിനേഴുകാരനായ ബാലനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തന്തോട് മുക്കട്ടിയിലെ പൂമഠത്തിൽ ഹൗസിൽ കെ.വി. സൂരജ് (17) നെയാണ് തന്തോടിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ
ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് മികച്ച വിജയം നേടിയ സൂരജ് ബിരുദ പഠനത്തിനായുള്ള തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു, ഇരിട്ടിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്ന പി.എം.മധുസൂദനന്റെയും കെ.വി. സിന്ധുവിന്റെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങൾ :കെ.വി.മിഥുൻ ,കെ.വി.ഗൗതം(ഇരുവരും ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ ). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.