നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; ഉടുമുണ്ട് അഴിച്ച് ബാത്ത്റൂമിലെ ജനലില്‍ തൂങ്ങി;ഉടൻ പൊലീസ് എത്തി രക്ഷിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യാ ശ്രമം നടത്തി.
ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച്
സ്റ്റേഷനിലെ ബാത്ത്റൂമിന്നുള്ളിലെ വെന്റ്റിലേഷനില്‍ തുങ്ങി മരിക്കാനാണ് ശ്രമിച്ചത്.നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്ത് നന്ന് കുറ്റിയിട്ടിരുന്നു.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടി തുറന്ന് നോക്കുമ്പോളാണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ താങ്ങി നിര്‍ത്തി കഴുത്തിലെ കെട്ട് അറുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. മനുവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.