സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തു; പാലാ തോടനാട്ടിൽ യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ: ഉപയോഗശൂന്യമായ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഏലപ്പാറ ചിന്നാർ തോടനാൽ ഇലവനാംതൊടുകയിൽ ദൃശ്യ (26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ തോടനാട് സ്വദേശിയായ യുവാവാണ് ദൃശ്യയെ വിവാഹം കഴിച്ചത്. ദൃശ്യയുടെ സോഷ്യൽ മീഡിയ അമിത ഉപയോഗത്തെ ച്ചൊല്ലി വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ തിങ്കളാഴ്ച തിരികെയെത്തിയത് തനിച്ചായിരുന്നു. വീട്ടുകാരെ കൂട്ടി വരാൻ പറഞ്ഞിട്ടും ആരും വരാത്തതിനാൽ ഭർതൃവീട്ടുകാർ തന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി.

പ്രശ്നപരിഹാരമുണ്ടാക്കി രാത്രി ഒരു മണിയോടെയാണ് വീട്ടുകാർ മടങ്ങിയത്. ഉറങ്ങാൻ കിടന്ന ശേഷം പുലർച്ചെ ദൃശ്യയെ കാണാതാവുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീടിന് 200 മീറ്റർ മാറി അയൽവാസിയായ പുലിക്കാട്ടിൽ ആലീസിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിന് സമീപത്ത് നിന്നും ടോർച്ചും കണ്ടെത്തി.

പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.