കത്തിക്കയറി സുധാകരൻ്റെ പോസ്റ്റ്; കെസിയെ പിന്തുണച്ചതില്‍ എംപിമാര്‍ക്ക് അതൃപ്തി; ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസില്‍ കത്തിക്കയറുന്നു.

video
play-sharp-fill

സുധാകന്റെ പോസ്റ്റില്‍ എംപിമാരില്‍ പലർക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡ് നേതാക്കളെ എംപിമാർ അറിയിച്ചേക്കും.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ച കത്തിക്കയറുന്നതിനിടെയാണ് ‘കേരളം കെ.സി.നയിക്കട്ടെ’ എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച്‌ കെ. സുധാകരൻ ഇന്നലെ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയെന്ന് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ കരുണാകരനില്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ മഹാ നേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിന്‍റെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയും എന്ന് പോസ്റ്റില്‍ സുധാകരൻ വാനോളം വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച്‌ കമന്റുമകള്‍ വന്നതോടെ കമന്റുക‌ള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഇതിനിടെ, ചാനല്‍ ചർച്ചയില്‍ ചാരി കെസിയെ പിന്തുണച്ച്‌ കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യർ, പഴകുളം മധു, ഉള്‍പ്പടെ കെസിക്ക് പിന്തുണയുമായെത്തി.