video
play-sharp-fill
സുധാകരന് ചികിത്സ..! നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി; കോൺഗ്രസിൽ ഒറ്റപ്പെട്ട് സുധാകരൻ..?

സുധാകരന് ചികിത്സ..! നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി; കോൺഗ്രസിൽ ഒറ്റപ്പെട്ട് സുധാകരൻ..?

സ്വന്തം ലേഖകൻ

കൊച്ചി : കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്ന് നേതൃത്വം നൽകുന്ന വിശദീകരണം.

പ്രസ്താവനയെ തുടർന്ന് യു.ഡി.എഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സുധാകരൻ. ഘടകകക്ഷി നേതാക്കളെ നേരിൽ കണ്ട് ചർച്ച നടത്തും. ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന പ്രസ്താവന വിവാദമായതോടെ തന്നെ ലീഗ് നേതാക്കളെ നേരിൽ കാണാൻ സുധാകരൻ ശ്രമിച്ചു. എന്നാൽ സമയ കുറവ് പറഞ്ഞ് ലീഗ് നേതൃത്വം കൂടിക്കാഴ്ച ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കെ സുധാകരനെതിരായ കൂട്ട പരാതികൾ ഹൈക്കമാൻഡ് ചർച്ച ചെയ്യും. വിഭാഗീയതയുടെ ഭാഗമായാണോ നീക്കം എന്നത് പരിശോധിച്ച് താരിഖ് അൻവർ റിപ്പോർട്ട് നൽകും.

സി.പി.ഐ എമ്മിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യം ആർ.എസ്.എസ് അനുകൂല പരാമർശങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഘടക കക്ഷികളുടെ വാദം. ഇത് ശരിയാണെന്ന് കോൺഗ്രസ് നേതൃത്വവും സമ്മതിക്കുന്നു. ഹൈക്കമാൻഡ് കൂടി അതൃപ്തി അറിയിച്ചതോടെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സുധാകരൻ തുടങ്ങി.