play-sharp-fill
സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ കിടക്കാൻ തയ്യാറാണോയെന്ന് ചോദിക്കുന്ന പുരുഷന്മാർ സിനിമാ രംഗത്ത് ഉണ്ട് : വെളിപ്പെടുത്തലുമായി  സുധ രാധിക

സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ കിടക്കാൻ തയ്യാറാണോയെന്ന് ചോദിക്കുന്ന പുരുഷന്മാർ സിനിമാ രംഗത്ത് ഉണ്ട് : വെളിപ്പെടുത്തലുമായി സുധ രാധിക

സ്വന്തം ലേഖകൻ

കൊച്ചി : സിനിമാ രംഗത്തെ ലൈംഗീക ചൂഷണങ്ങൾ എന്നും വെളിപ്പെടുത്തുന്നത് സിനിമാ നടിമാർ മാത്രമാണ്. എന്നാൽ പലപ്പോഴും വെളിപ്പെടുത്തുന്ന പോലെ താരങ്ങൾക്ക് മാത്രമല്ല, സിനിമാ രംഗത്തെ പ്രവർത്തിക്കുന്ന വനിതകൾക്കും പുരുഷന്മാരിൽ നിന്നും പലവിധത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വരുന്നെന്ന വെളിപ്പെടുത്തലുമായി സംവിധായിക സുധ രാധിക രംഗത്ത്.

കാസ്റ്റിങ് കൗച്ച് മാത്രമല്ല സിനിമയിലെ പ്രശ്‌നമെന്നും വനിതാ അണിയറ പ്രവർത്തകരെ രണ്ടാം തരക്കാരായി കണ്ട് അപമാനിക്കാനും സിനിമാരംഗത്തിന് മടിയില്ലെന്നും സംവിധായിക വെളിപ്പെടുത്തുന്നു. നടികൾക്ക് കാസ്റ്റിങ്ങ് കൗച്ച് ഉള്ളതുപോലെ ഒരു സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കുന്ന ആർട്ടിസ്റ്റുകൾ, പുരുഷന്മാർ നിരവധിയുണ്ട്. നിർമ്മാതാക്കൾ ആണെങ്കിൽ കൂടിയും ഇതായിരിക്കും ആദ്യം നമ്മുടെ മുൻപിലേക്ക് വയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ പുരുഷന് പലവിധമുള്ള സൗകര്യങ്ങളും പ്രത്യേക അധികാരങ്ങളും നൽകുമ്പോഴും ഒരു സ്ത്രീ സിനിമാ പ്രവർത്തകയെ സിനിമ അവഗണിക്കുകയാണ്. വിദേശരാജ്യങ്ങളിൽ വനിതാ ടെക്‌നീഷ്യന്മാർക്ക് ബഹുമാനം ലഭിക്കുമ്പോൾ ഇവിടെ അവരെ കഴിവ് കുറഞ്ഞവരായാണ് സിനിമാ പ്രവർത്തകർ കാണുന്നതെന്നും സുധ പറയുന്നു.

‘സിനിമാ നടിമാർക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീ ടെക്‌നീഷ്യന്മാർക്കും ലൈംഗിക ചൂഷണത്തെ നേരിടേണ്ടതായി വരാറുണ്ട്. ഇതിനെ അതിജീവിക്കുകയാണ് വേണ്ടത്. സിനിമ ഒറ്റയ്ക്ക് ചെയാനാകുന്ന ഒരു കാര്യം അല്ലല്ലോ. ഒരുപാട് പേര് സഹകരിച്ചാൽ മാത്രമേ സിനിമ നിർമ്മിക്കാൻ പറ്റുകയുള്ളൂ. ഞാൻ ഈ പറഞ്ഞ എല്ലാ കഷ്ടപ്പാടുകളിലൂടെയും കടന്നുവന്ന ഒരാളാണെന്നും സുധ പറഞ്ഞു.