വീട്ടിലെ ആട് ഹാൾ ടിക്കറ്റ് തിന്നു ; ആത്മഹത്യക്ക് ശ്രമിച്ച് പതിനാലുകാരി

വീട്ടിലെ ആട് ഹാൾ ടിക്കറ്റ് തിന്നു ; ആത്മഹത്യക്ക് ശ്രമിച്ച് പതിനാലുകാരി

Spread the love

വീട്ടിലെ ആട് ഹാൾടിക്കറ്റ് തിന്നു, ഹോൾ ടിക്കറ്റ് നഷ്ടപ്പെട്ടു പോയതിനാൽ പരീക്ഷയെഴുതാൻ കഴിയില്ലെന്ന് കരുതി പെൺകുട്ടിയുടെ ആത്മഹത്യക്ക് ശ്രമം.

വീട്ടിലെ ആട് ഹാൾടിക്കറ്റ് തിന്നു എന്നറിഞ്ഞ പെൺകുട്ടി അപ്പോൾ തന്നെ  ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി താൻ  മരിക്കാൻ പോവുകയാണ്  എന്ന എഴുതിയ ആത്മഹത്യക്കുറിപ്പ് തന്റെ ഇളയ സഹോദരന് കൊടുക്കുകയും ഇത്  അധ്യാപകയ്ക്ക് കൈമാറണെമെന്നും പറഞ്ഞതിന് ശേഷമാണ് പെൺകുട്ടി വീട്ടു വിട്ട് ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ  പെൺകുട്ടിയെ  കാണാതായതിനെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും അന്വേഷണം തുടങ്ങിയത്.തുടർച്ചയായി മൂന്നു മണിക്കൂർ  അന്വേഷണത്തിന്  ശേഷമാണ്  പെൺകുട്ടിയെ ബന്ധു വീട്ടിലെ പറമ്പിലെ കിണറ്റിൽ നിന്ന്  കണ്ടെത്തിയത്.  അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.  കർണാടകയിലെ ബിദർ ജില്ലയിലാണ് സംഭവം.