video
play-sharp-fill

എം ജി സർവ്വകാലശാല വൈസ് ചാൻസിലറെ കെ.എസ്.യു ഉപരോധിച്ചു

എം ജി സർവ്വകാലശാല വൈസ് ചാൻസിലറെ കെ.എസ്.യു ഉപരോധിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മാർക്ക് ദാനത്തിനു പിന്നാലെ സിൻഡിക്കേറ്റ് അംഗം എംകോം നാലാം സെമസ്റ്ററിന്റെ ഉത്തരക്കടലാസ് കൈപ്പറ്റാൻ വൈസ് ചാൻസലറുടെ അനുമതിയോടെ ശ്രമിച്ചതിനെതിരെയും യൂണിവേഴ്സിറ്റിയിൽ മന്ത്രിയുടെ അനധികൃത ഇടപെടലിനെതിരെയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവിന്റെ നേത്രത്വത്തിൽ വൈസ് ചാൻസിലറെ ഉപരോധിച്ചു.

കെ.എസ്.യു നേതാക്കൾ അഡ്മിനിസ്ട്രേറ്റർ ബ്ലോക്കിലേക്കു തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും ഗ്രില്ല് പൂട്ടി പോലീസ് പ്രതിരോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കുത്തിയിരുന്ന് ഉപരോധിച്ച വനിതാ പ്രവർത്തകരുൾപ്പടെ ഉള്ളവരെ കൂടുതൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയിതു നീക്കി.

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, കെ.എസ്.യു ഭാരവാഹികളായ യെശ്വന്ത്‌ സി നായർ, എൽദോ ചാക്കോ ജോഷി, അശ്വിൻ മോട്ടി, ഫാദിൽ എം ഷാജി, സച്ചിൻ മാത്യു, നെസ്സിയ, പോൾസൺ കരിക്കോട് , എബിൻ ആന്റണി, ഐബിൻ കുര്യൻ, ജിതു കരിമഠം, ആശിഷ് എം ജോൺ, അലൻ ജോസഫ്, അമൽ ബേബി, തോമസ് എബ്രഹാം, അമൽ സ്കറിയ, തുടങ്ങിയവർ സംസാരിച്ചു.