video
play-sharp-fill
ചങ്ങനാശേരിയിലെ പെൺകുട്ടിയുടേയും സ്വാമി ശാശ്വതീകാനന്ദയുടേയും മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തും ; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സുഭാഷ് വാസു

ചങ്ങനാശേരിയിലെ പെൺകുട്ടിയുടേയും സ്വാമി ശാശ്വതീകാനന്ദയുടേയും മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തും ; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സുഭാഷ് വാസു

സ്വന്തം ലേഖകൻ

കായംകുളം : ചങ്ങനാശേരിയിലെ പെൺകുട്ടിയുടേയും സ്വാമി ശാശ്വതീകാനന്ദയുടേയും മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫെബ്രുവരി ആറിനു തിരുവനന്തപുരത്ത് വെച്ച് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് സുഭാഷ് വാസു പറഞ്ഞു.

ചേർത്തല കോളജിനു കോടികൾ വിലയുള്ള ഭൂമി നൽകിയ കാരണവരുടെ ചിത്രം മാറ്റിക്കളഞ്ഞ് വെള്ളാപ്പള്ളി കോളജിലെ മണ്ണു വിൽക്കാൻ രഹസ്യകരാർ ഉണ്ടാക്കിയും, തെറ്റായുണ്ടാക്കിയ പണം സൂക്ഷിക്കാനുള്ള പുകമറ സൃഷടിക്കാനാണ് ഇവർക്കു പാർട്ടിയും സംഘടനയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖകൾപ്രകാരം താനാണ് ബി.ഡി.ജെ.എസ് അധ്യക്ഷനെന്നും യഥാർഥ പാർട്ടി തങ്ങളുടേതാണെന്നും സുഭാഷ്വാസു. കായംകുളത്ത് നേതൃയോഗം നടത്തിയശേഷം ബി.ഡി.ജെ.എസ്. സുഭാഷ് വാസു വിഭാഗം വിളിച്ച പത്രസമ്മേളനത്തിലാണ് ഈ അവകാശവാദം.

വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങളുണ്ടാകും. കുട്ടനാട്ടിൽ ജനസമ്മതനായ സ്ഥാനാർഥി ബി.ഡി.ജെ.എസിനുണ്ടാകും. തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള രേഖയിൽ പ്രസിഡന്റ് ഞാനാണ്. അവർക്കു വേണമെങ്കിൽ ബി.ഡി.ജെ.എസ് (വെള്ളാപ്പള്ളി കുടുംബം) എന്ന പേരിൽ പാർട്ടിയുണ്ടാക്കാം.

തുഷാർ വെള്ളാപ്പള്ളിയെ സംഘടനയിൽനിന്നു മാറ്റിയാൽ ബൂത്തുതലം മുതൽ സംസ്ഥാന കമ്മിറ്റിവരെ ശക്തമാകും. സംസ്ഥാന കമ്മിറ്റിയിലെ 11-ൽ പത്തുപേരും തന്നോടൊപ്പമാണെന്നും സുഭാഷ് വാസു പറഞ്ഞു. ശിവഗിരി മഠത്തിലെ സ്വാമിക്കു പത്മ പുരസ്‌കാരവും ശിവഗിരിയിൽ ട്രെയിനു സ്റ്റോപ്പ് അനുവദിപ്പിച്ചതും താനാണെന്ന് അവകാശപ്പെട്ട തുഷാറിന്റെ നടപടി എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ്. ടി.പി. സെൻകുമാറിനെ നേരത്തെ തന്നെ പാർട്ടിയിലേക്കു ക്ഷണിച്ചിരുന്നു. വന്നാൽ സ്വീകരിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു.