Spread the love

എറണാകുളം: കേരളത്തിൽ ആത്മഹത്യ പ്രവണത കൂടുതല്‍ പുരുഷന്മാരിലെന്ന് പഠന റിപ്പോര്‍ട്ട്. 2020 മുതല്‍ 23 വരെയുളള കണക്കുകള്‍ പ്രകാരം ജീവനൊടുക്കിയവരില്‍ 79 ശതമാനം പേരും പുരുഷന്‍മാരാണ്.

video
play-sharp-fill

എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് വിഷയത്തില്‍ പഠനം നടത്തിയത്. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും 45 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍.

വടക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നതാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ആത്മഹത്യ നിരക്ക് കൂടുതല്‍. കേരളത്തിലെ ആകെ ആത്മഹത്യകളുടെ 41% ഉം ഈ ജില്ലകളിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ രഹിതരെ അപേക്ഷിച്ച്‌ തൊഴിലുള്ളവരിലാണ് ആത്മഹത്യപ്രവണതയേറെയും. ഇക്കൂട്ടത്തില്‍ തന്നെ ദിവസവേതനക്കാര്‍ക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിനോടനുബന്ധിച്ച്‌ പ്രകാശനം ചെയ്യും.