
കായലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 13 കാരനെ കാണാതായി ; തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം : ചിറയിൻകീഴ് കായലില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് (13) കായലില്‍ കാണാതായത്.
വിവരമറിഞ്ഞ് ഫയർ ഫോഴ്സിന്റെ സ്കൂബ ടീം കായലില്‍ തെരച്ചില്‍ തുടങ്ങി. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ട്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിലാണ് വിദ്യാർത്ഥിയെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനായി കായലില്‍ ഇറങ്ങിയതായിരുന്നു പ്രിൻസ്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രിൻസിനെ മാത്രമാണ് കാണാതായത്. സുഹൃത്തുക്കള്‍ വിവരമറിയിച്ചാണ് നാട്ടുകാർ വിവരമറിഞ്ഞത്. പിന്നാലെ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0