
സ്വന്തം ലേഖകൻ
ഫ്ലോറിഡ: അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തെപ്പറ്റി പ്രാചീന ഗ്രന്ഥങ്ങളിൽ പോലും വളരെ ഉദാത്തമായ രീതിയിലാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ അടുത്തിടെയായി ഇതിന് കോട്ടം വരുന്ന ചില വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഏറ്റവും ഒടുവിലായി പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിയെ തൻറെ കാറിൽ വച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക കുടുങ്ങി എന്ന വാർത്തയാണ് പുറത്തുവരുന്നതത്.
ബ്രാഡെൻഡൻ സിറ്റിയിലെ ഐഎംജി സ്‍കൂളിലെ 38കാരിയായ അധ്യാപിക ടെയ്‌ലർ ജെ ആൻഡേഴ്‍സനാണ് കാറിൽ വച്ച് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തൻറെ കാറിൽ ബീച്ചിൽ എത്തിച്ച ശേഷം വാഹനത്തിൽ വച്ച് ഇവർ ലൈംഗിക ബന്ധത്തിന് ഇരയാക്കുക ആയിരുന്നു എന്നാണ് ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു ബോർഡിംഗ് സ്‍കൂളിലെ അധ്യാപകയെയാണ് അന്വേഷണത്തിനൊടുവിൽ സ്‍കൂളിൽ നിന്നും പുറത്താക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാർത്ഥിയുമായി ആഴ്ചകളോളം അധ്യാപിക സന്ദേശങ്ങൾ കൈമാറിയിരുന്നതായും ബന്ധം പുലർത്തിയിരുന്നതായും അന്വേഷക സംഘം വ്യക്തമാക്കുന്നു. വിദ്യാർത്ഥിയുടെ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ടീച്ചർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ടീച്ചറെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ വിദ്യാർത്ഥിയുടെ പ്രായം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ടീച്ചറുമായി കാറിൽ വച്ച് ലൈംഗിക ബന്ധം നടത്തിയ കാര്യം വിദ്യാർത്ഥി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് മുതൽ 12 ക്ലാസുകളിലെ വരെ വിദ്യാർത്ഥികളാണ് അത്ലറ്റുകൾക്കായുള്ള ഈ ബോർഡിംഗ് സ്‍കൂളിലെ പഠിതാക്കൾ.
ടീച്ചറും വിദ്യാർത്ഥിയും തമ്മിലുള്ള സംശയകരമായ ബന്ധത്തെക്കുറിച്ചുള്ള സ്‍കൂൾ ജീവനക്കാരുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണവും നടപടിയും. ടീച്ചർ വിദ്യാർത്ഥിയെ ആദ്യം അവരുടെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് ബീച്ചിലേക്ക് പോയെന്നുമാണ് അധികൃതർ പറയുന്നത്. അവിടെ ടീച്ചറുടെ കാറിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ടീച്ചർ വിസമ്മതിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ആൻഡേഴ്‍സണിന്റെ വീട്ടിൽ അവരെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ ടീച്ചർ അവിടെ ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറയുന്നു.