പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കി പ്രിയങ്ക ഗാന്ധി; വൈറലായി വിഡിയോ
സ്വന്തം ലേഖിക
സിതാപുര്‍: പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വിഡിയോ വൈറലാകുന്നു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ അനുവദിക്കാതെ
സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസില്‍ കസ്റ്റഡിയിലാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സിതാപുര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടത്തെ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന വിഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
ലഖിംപൂരില്‍ പ്രതിഷേധ സമരത്തിടെ വാഹനം കയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയ പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വന്‍ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാന്‍ യു.പി പൊലീസ് നിയോഗിച്ചത്.
‘അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസിനോട് വാഗ്യാദത്തില്‍ ഏര്‍പ്പെടുന്ന പ്രിയങ്കയുടെ വഡിയോയും ഇതിനോടകം പുറത്തുവന്നിരുന്നു. ‘എന്നെ ആ കാറിലേക്ക് മാറ്റുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ (പൊലീസിനെതിരയല്ല,) കിഡ്നാപ്പിങ്ങിന് പരാതി നല്‍കും.’ എന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
തന്‍റെ വാഹനവ്യൂഹം തടഞ്ഞ പൊലീസിന് നേരെ കയര്‍ക്കുന്ന പ്രിയങ്കയുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്.
മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത പൊലീസുകാരാണ് തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പൊലീസുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക പിന്‍മാറാന്‍ തയ്യാറായില്ല.