സ്കൂട്ടറിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ പിക്കപ്പ് വാൻ കയറി ഇറങ്ങി

Spread the love

എറണാകുളം : വാഴക്കുളം കുന്നുവഴിയില്‍ വാഹനാപകടത്തില്‍ കോളേജ് വിദ്യാർത്ഥിനി മരിച്ചു. മാറമ്പള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ(20) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും വഴി വിദ്യാർത്ഥിനി ഓടിച്ചുവന്ന സ്കൂട്ടറില്‍ കാറ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡില്‍ തെറിച്ച് വീണ റെയ്‌സ ഫാത്തിമയുടെ ദേഹത്തുകൂടി മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.