
കോർപ്പറേഷൻ ബാങ്കിലെ ജീവനക്കാർക്കു നേരെയുളള കയ്യേറ്റം: എ.ഐ.ബി.ഒ.സി പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കോർപ്പറേഷൻ ബാങ്കിനുള്ളിൽ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഗുണ്ടായിസം നടത്തിയതിനെതിരെ എ.ഐ.ബി.ഒ.സി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കോർപ്പറേഷൻ ബാങ്ക് കോട്ടയം ശാഖയുടെ മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ഡോ.മഹേഷ് ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ രാജേഷ്, സെക്രട്ടറി വി.പി ശ്രീരാമൻ, ഇ.എം അലക്‌സ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0