
സ്വന്തം ലേഖകൻ
വൈക്കം: പ്രളയത്തിൽ തകർന്ന റോഡിന്റെ നവീകരണം നീളുന്നു. എഞ്ചിനീയറെ തടഞ്ഞു വച്ച്
നാട്ടുകാർ . പുളിഞ്ചുവട്-പരുത്തിമുടി-നക്കംതുരുത്ത് റോഡിന്റെ നവീകരണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പഞ്ചായത്ത് റോഡ് വിഭാഗം എഞ്ചിനീയറെയും കരാറുകാരനെയും തടഞ്ഞുവെച്ചു. 15 ദിവസത്തിനുള്ളിൽ റോഡ് സഞ്ചാരയോഗ്യമാക്കാമെന്ന് ഇരുവരും ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ എഞ്ചിനീയറും കരാറുകാരനും റോഡ് നിർമാണം എങ്ങനെയെന്ന് അറിയാൻ എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികൾ ഇരുവരെയും തടഞ്ഞുവെച്ചത്. കഴിഞ്ഞ പ്രളയത്തിലാണ് 2.5 കിലോമീറ്റർ നീളംവരുന്ന പുളിഞ്ചുവട്-നക്കുംതുരുത്ത് റോഡ് പൂർണമായും നശിച്ചത്.