Friday, April 24, 2026

ഹോര്‍മുസില്‍ ഇത് വമ്പൻ നീക്കം..! ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും; കടലിടുക്കില്‍ മൈനുകള്‍ വിന്യസിക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യം; കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം

Spread the love

പാരിസ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാൻ നിർണ്ണായക നീക്കവുമായി ലോകശക്തികള്‍.

video
play-sharp-fill

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇറാന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ചു.
കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഉചിതമായ ശ്രമങ്ങളില്‍ പങ്കാളികളാകാൻ തയ്യാറാണെന്ന് ഈ രാജ്യങ്ങള്‍ അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. കടലിടുക്കില്‍ മൈനുകള്‍ വിന്യസിക്കുന്നതും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നതും ഇറാൻ ഉടൻ നിർത്തലാക്കണമെന്ന് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് ഇവർ ഓർമ്മിപ്പിച്ചു.
യുദ്ധം കാരണം തകിടം മറിഞ്ഞ ആഗോള ഊർജ്ജ വിപണിയെ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

കടലിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും ഇറാന്റെ നടപടികള്‍ ലോകമെമ്പാടുമുള്ള സാധാരണക്കാരെ, പ്രത്യേകിച്ച്‌ ദരിദ്രവിഭാഗങ്ങളെയാണ് ബാധിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.