ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് നാല് ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് നാല് ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം വിവിധ ജില്ലകളില്‍ മഴ ജാഗ്രത നിര്‍ദ്ദേശം.

വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തില്‍ മഴ സാധ്യത സജീവമാക്കി നിലനിര്‍ത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മുതല്‍ 21 തിയതിവരെ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

നാളെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ 8 ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം സൂചന നല്‍കിയിട്ടുണ്ട്.

കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.