
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല.
ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.
അതേസമയം, കാലവര്‍ഷം ശക്തമായതിന് പിന്നാലെ കണ്ണൂരില്‍ കനത്ത മഴ. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവള പരിസരത്തു നാല് വീടുകളില്‍ വെള്ളം കയറി.
ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാല്‍ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.



