115 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഡിവൈ.എഫ്.ഐ; സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പുതുപ്പള്ളി: 115 വിദ്യാർത്ഥികളുടെ പഠന സ്വപ്‌നങ്ങൾക്കു നിറം പകർന്ന് ഡിവൈ.എഫ്.ഐ. നൂറു ഫോണുകൾ വിതരണം ചെയ്ത ഡിവൈ.എഫ്.ഐ പുതുപ്പള്ളി മേഖലാ കമ്മിറ്റി വൻ നേട്ടമാണ് സ്വന്തമാക്കിയത്.

നൂറാമത്തെ ഫോൺ ഉൾപ്പെടെ പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നമ്മ ചന്ദ്രന് സ്മാർട്ട് ഫോണുകൾ കൈമാറികൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം പദ്ധതി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് മഹാമാരി മൂലം നമ്മുടെ വിദ്യാഭ്യാസ മേഖല ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് ചുവടു മാറിയ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിനാൽ സ്മാർട്ട് ഫോൺ സംവിധാനമില്ലാതെ ഒരു വിദ്യാർത്ഥിയുടെ പോലും പഠനം മുടങ്ങരുത് എന്ന ലക്ഷ്യവുമായി ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്തിൽ അർഹരായ 115 വിദ്യാർഥികൾക്ക് (വിവിധ യൂണിറ്റ് കമ്മിറ്റികൾ, പ്രദേശത്തെ വാർഡ് മെമ്പർമാർ, പുതുപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ പ്രഥമ അധ്യാപകർ എന്നിവർ തന്ന ലിസ്റ്റ് അടിസ്ഥാനത്തിൽ) ഫോൺ എത്തിക്കുന്നതിന് വേണ്ടി ജൂൺ മാസം രണ്ടാം തീയതി ഡിവൈഎഫ്‌ഐ പുതുപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിച്ചു.

ആദ്യ ഫോൺ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി വിദ്യാർത്ഥിക്ക് കൈമാറി. ഇന്ന് ക്യാമ്പയിൻ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിൽ എത്തിനിൽക്കുമ്പോൾ അർഹതപ്പെട്ട 115 വിദ്യാർഥികൾക്കും ഫോണുകൾ നൽകിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ.

ഏകദേശം 7 ലക്ഷത്തോളം രൂപയാണ് ഇത്രയും ഫോണുകൾക്കായി ചിലവായത്.. കൊവിഡ്- ലോക്ക് ഡൗൺ മൂലമുണ്ടായ പ്രതിസന്ധിഘട്ടത്തിലും ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ചുകൾ നടത്തിയും, വിവിധ യൂണിറ്റ് കമ്മറ്റിയിലെ സഖാക്കളുടെ ജോലിയിൽ നിന്നും ലഭിക്കുന്ന ഒരു ദിവസ വേതനം മാറ്റിവെച്ചും, പ്രദേശത്തെ സുമനസ്സുകളുടെ സഹായത്തോടു കൂടിയുമാണ് ഇത്രയും ഫോണുകൾ സമാഹരിക്കാൻ ഡിവൈഎഫ്.ഐ’ക്ക് സാധിച്ചത്.