സെക്‌സ് ദൈനംദിനകാര്യമാണ്; ഇതിനെപ്പറ്റി പറയാൻ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട; മൂടുപടമില്ലാതെ തുറന്നു പറഞ്ഞ് കരീനാകപൂർ; പുസ്തകം വിവാദമായതിനിടെ വിവാദ മറുപടിയുമായി കരീനകപൂർ
സിനിമാ ഡെസ്‌ക്
മുംബൈ: ‘സെക്സിനെ കുറിച്ച് സംസാരിക്കാൻ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനംദിന കാര്യമാണ്.
ഭാര്യയും ഭർത്താവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. ഒരു സ്ത്രീയെ ബാധിക്കുന്ന കാര്യം തന്നെയാണല്ലോ സെക്സ്,’ പുറത്തിറക്കിയ പുസ്തകത്തിന്റെ പേരിൽ വിവാദത്തിൽ കുടുങ്ങിക്കിടക്കുന്നതിനിടെയാണ് കരീനകപൂർ ഇപ്പോൾ തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യധാരാ അഭിനേതാക്കൾ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആളുകൾക്ക് പരിചിതമല്ല. പക്ഷേ, മുഖ്യധാരാ അഭിനേതാക്കളെയും ഗർഭിണികളായി കാണ്ട് അവർക്ക് പതിവില്ല. ‘ നടി പറയുന്നു. ഗർഭിണിയായിരിക്കുന്ന ഒരു സ്ത്രീക്ക് ഒരുപക്ഷെ ലൈംഗികബന്ധം വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താൽപര്യവുമില്ലായിരിക്കാം.
അല്ലെങ്കിൽ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അതെന്നും കരീന കൂട്ടിച്ചേർക്കുന്നു.
ഗർഭകാലത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് ബോളിവുഡ് താരസുന്ദരി കരീന കപൂർ എഴുതിയ പുസ്തകമാണ് പ്രഗ്‌നൻസി ബൈബിൾ. ജൂലായ് 9ന് പുറത്തിറക്കിയ പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര ബിഡിസെ ക്രൈസ്തവ സംഘടന പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഗർഭിണികളായിരിക്കെ സ്ത്രീകൾ കടന്നുപോകുന്ന പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളെക്കുറിച്ചും അവർ നേരിടുന്ന മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചുമാണ് നടി പുസ്തകത്തിൽ എഴുതിയത്. ഇതിൽ പ്രസവിച്ച ശേഷം മുലപ്പാലില്ലാത്ത സ്ഥിതിയും ഗർഭിണിയായിരിക്കെയുള്ള സ്‌പോട്ടിംഗും എല്ലാം ഉൾപ്പെടുന്നുണ്ട്.
ഗർഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകൾക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെ കുറിച്ചും കരീന പുസ്തകത്തിൽ വിശദമായി പരാമർശിച്ചിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു മാദ്ധ്യമത്തിന് നൽകിയ മറുപടിയിൽ കരീന പറഞ്ഞത് ഇങ്ങനെയാണ്.
കരീനക്കൊപ്പം അദിതി ഷാ ഭീംജാനിയും ചേർന്നാണ് പുസ്തകം രചിച്ചിട്ടുള്ളത്. ‘കരീന കപൂർ ഖാൻസ് പ്രെഗനൻസി ബൈബിൾ’ എന്ന തന്റെ പുസ്തകം ആത്മകഥയല്ലെന്നും താൻ രണ്ട് തവണ ഗർഭിണിയായപ്പോഴും അനുഭവിച്ച വിവിധ കാര്യങ്ങളെ കുറിച്ച് വിശദമായി വിവരിക്കുകയാണ് പുസ്തകത്തിലെന്നുമാണ് കരീന പറയുന്നത്. 40കാരിയായ നടി രണ്ടാമത്തെ മകൻ ജഹാംഗീർ അലി ജനിച്ച് ആറ് മാസത്തിന് ശേഷമാണ് അഭിമുഖത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
ഫെഡറേഷൻ ഓഫ് ഒബ്സ്ട്രിക് ആന്റ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ(എഫ്ഒജിഎസ്ഐ) പുസ്തകത്തിന് അംഗീകാരം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്നും അമ്മയാകാൻ പോകുന്നവർക്ക് ഈ പുസ്തകം ഉപകാരപ്രദമാകുമെന്നുമാണ് താൻ കരുതുന്നതെന്നും കരീന കപൂർ കൂട്ടിച്ചേർത്തു.
ആമിർ ഖാൻ കേന്ദ്ര കഥാപാത്രമാകുന്ന ലാൽ സിംഗ് ചദ്ദയാണ് കരീനയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിന് പുറമേ കരൺ ജോഹർ സംവിധാനം ചെയ്യുന്ന തക്ത് എന്ന ചിത്രത്തിലും കരീന അഭിനയിക്കുന്നുണ്ട്.