play-sharp-fill
ആളെ കൊല്ലും സ്വകാര്യ ആശുപത്രികളുടെ ചികിത്സാ കൊലപാതകത്തിന്റെ വ്യക്തമായ ചിത്രം പുറത്ത്: ചികിത്സാ പിഴവിനെ തുടർന്നു കാലുമുറിച്ചു കളയേണ്ടി വന്ന യുവാവിന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി നഷ്ടപരിഹാരമായി നൽകേണ്ടത് ഏഴു ലക്ഷം രൂപ

ആളെ കൊല്ലും സ്വകാര്യ ആശുപത്രികളുടെ ചികിത്സാ കൊലപാതകത്തിന്റെ വ്യക്തമായ ചിത്രം പുറത്ത്: ചികിത്സാ പിഴവിനെ തുടർന്നു കാലുമുറിച്ചു കളയേണ്ടി വന്ന യുവാവിന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി നഷ്ടപരിഹാരമായി നൽകേണ്ടത് ഏഴു ലക്ഷം രൂപ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ സ്വകാര്യ ആശുപത്രികൾ ആളെ കൊല്ലുന്ന ചികിത്സ നടത്തുന്നതിനെതിരെ നിരന്തരം തേർഡ് ഐ ന്യൂസ് ലൈവ് വാർത്തകൾ നൽകുന്നുണ്ട്. കോട്ടയം നഗരമധ്യത്തിലെ ഭാരത് ആശുപത്രിയ്ക്കും, കിംസ് ആശുപത്രിയ്ക്കും കാരിത്താസിനും മിറ്റേരയ്ക്കും എതിരെ നിരവധി വാർത്തകളാണ് ചികിത്സാ പിഴവിന്റെ പേരിൽ തേർഡ് ഐ നൽകിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ഗുരുതരമായ വീഴ്ചകൾ ശരിവയ്ക്കുന്ന ഒരു വിധിയാണ് ഇപ്പോൾ കോട്ടയത്തെ ഉപഭോക്തൃ കോടതിയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ കറുകച്ചാൽ അമ്പാടിയിൽ അനിൽകുമാറിനാണ് ചങ്ങനാശേരി ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മാനേജ്‌മെന്റ് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു വിധിച്ചത്. കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഇതു സംബന്ധിച്ചുള്ള വിധി പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് വി.എസ്. മനുലാലാണ് ഇതു സംബന്ധിച്ചുള്ള വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 2010 ലായിരുന്നു കേസിനാസപ്ദമായ സംഭവം ഉണ്ടായത്. വാഹനാപകടത്തിൽ കാലിനു പരിക്കേറ്റാണ് അനിൽകുമാർ ചെത്തിപ്പുഴയിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ എത്തിയപ്പോഴാണ് അനിലിന്റെ കാലിനു ഒടിവുണ്ടെന്നു കണ്ടെത്തിയത്. കാലിൽ സാരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.

തുടർന്നു, ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ ഡോ.ഷിബു വർക്കിയുടേയും മെഡിസിൻ വിഭാഗത്തിൽ ഡോ.ബിനുവിന്റെയും ചികിത്സയിലായിരുന്നു അനിൽകുമാർ. കടുത്ത പ്രമേഹരോഗിയായിരുന്നു അനിൽ. എന്നാൽ, കാലിലെ പരിക്കിനും പൊട്ടലിനും ചികിത്സ നൽകിയ ആശുപത്രി അധികൃതർ അനിലിന് പ്രമേഹത്തിനുള്ള ചികിത്സ കൃത്യമായി നൽകിയില്ല. ഇതിനു ശേഷം ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് അയക്കുകയും ചെയ്തു.

എന്നാൽ, കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അനിൽ വീണ്ടും ഇതേ ആശുപത്രിയിൽ തന്നെ അഡ്മിറ്റായി. സ്ഥിതി ഗതികൾ ഗുരുതരമായതിനെ സെപ്റ്റിക്, വ്രക്ക എന്നിവ അടക്കമുള്ള ആന്തരിക അവയവങ്ങളുടെ സ്ഥിതി അതീവ ഗുരുതരമായി. തുടർന്നു, ഇദ്ദേഹത്തെ കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലേയ്ക്കു റഫർ ചെയ്യുകയായിരുന്നു. അതീവഗുരുതരേവസ്ഥയിൽ ആയ അനിൽകുമാറിന്റെ ജീവൻ ഉപാധിയായി ലേക്ക് ഷോർ ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ ഇദ്ദേഹത്തിന്റെ കാൽ മുറിച്ചു കളയുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ അനിൽകുമാറി് രോഗനിർണയം നടത്തുന്നതിലും ചികിത്സ നൽകുന്നതിലും ഡോക്ടർമാരായ ഷിബു വർക്കിയും ബിനുവൂം വീഴ്ച വരുത്തിയതായി കമ്മിഷൻ കണ്ടെത്തി. അപകടത്തെ തുടർന്നു ഒരാഴ്ച ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് അനിൽകുമാറിനു അണുബാധയുണ്ടായിരുന്നു. ഈ സമയത്ത് അണുബാധയുടെ ഉറവിടം കണ്ടെത്തുന്നതിനോ, കാരണം കണ്ടെത്തുന്നതിനോ കൃത്യമായ പരിചരണം നൽകുന്നതിനോ ആശുപത്രി അധികൃതർക്കു സാധിച്ചില്ലന്നും കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.

സെന്റ് തോമസ് ഹോസ്പിറ്റലിൽ നൽകി ചികിത്സയിൽ അണുബാധ കണ്ടെത്താതിരുന്നതും അതിനുളള ചികിത്സ നൽകാതിരുന്നതും ഡോക്ടർമാരുടെ അനാസ്ഥയും അശ്രദ്ധയും മൂലമാണെന്നും കോടതി കണ്ടെത്തി. രോഗിയുടെ ചികിത്സയിൽ മതിയായ ശ്രദ്ധയും ജാഗ്രതയും നൽകാതിരുന്നതും സാധാരണ ഡോക്ടർമാർ രോഗനിർണയത്തിനു നടത്തുന്ന പരിശോധനകൾ നടത്താതിരുന്നതും സേവന വീഴ്ച ആണെന്ന് ഉപഭോക്ത്ര തർക്ക പരിഹാര കമ്മീഷൻ കണ്ടെത്തി.

അനിൽകുമാറിനെ ചികിത്സിച്ച ഡോക്ടർമാർ സെന്റ് തോമസ് ഹോസ്പിറ്റൽ ജീവനക്കാർ ആയതിനാൽ ചികിത്സാപ്പിഴവിന്റെ ഉത്തരവിദിത്വം ഹോസ്പിറ്റൽ അധികാരികൾ ക്കും ഉണ്ട് എന്ന് നിരീക്ഷിച്ച വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം ആന്റോ എന്നിവർ അംഗങ്ങളായ കോട്ടയം ജില്ലാ ഉപഭോക്ത്ര തർക്ക പരിഹാര കമ്മീഷൻ ഏഴു ലക്ഷം രൂപ അനിൽകുമാറിന് നഷ്ടം പരിഹാരമായി സെന്റ് തോമസ് ആശുപത്രി അധിക്രതർ ഒരു മാസത്തിനകം നൽകണമെന്ന് ഉത്തരവ് ഇട്ടു.