രാജീവ് ഗാന്ധി കോംപ്ലക്‌സ് ജോസ്‌കോ മുതലാളിയുടേതല്ല നാട്ടുകാരെ..! നിങ്ങൾക്കും ഇവിടെ വാഹനം പാർക്ക് ചെയ്യാം; വാഹനം പാർക്ക് ചെയ്യാനെത്തുന്നവരെ കണ്ണുരുട്ടിയോടിക്കുന്ന ജോസ്‌കോയുടെ സെക്യൂരിറ്റികൾ ഇനി വിരട്ട് തുടരേണ്ട: ജോസ്‌കോയുടെ കോട്ടയം നഗരത്തിലെ വെട്ടിപ്പുകൾ തുടരുന്നു

രാജീവ് ഗാന്ധി കോംപ്ലക്‌സ് ജോസ്‌കോ മുതലാളിയുടേതല്ല നാട്ടുകാരെ..! നിങ്ങൾക്കും ഇവിടെ വാഹനം പാർക്ക് ചെയ്യാം; വാഹനം പാർക്ക് ചെയ്യാനെത്തുന്നവരെ കണ്ണുരുട്ടിയോടിക്കുന്ന ജോസ്‌കോയുടെ സെക്യൂരിറ്റികൾ ഇനി വിരട്ട് തുടരേണ്ട: ജോസ്‌കോയുടെ കോട്ടയം നഗരത്തിലെ വെട്ടിപ്പുകൾ തുടരുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിലെ പൊരിവെയിലിൽ വാഹനം പാർക്ക് ചെയ്യുന്നവരാണോ നിങ്ങൾ. നല്ല വെയിലിലല്ലാതെ വാഹനം പാർക്ക് ചെയ്യാൻ നിങ്ങൾക്കു ജോസ്‌കോ ജുവലറിയ്ക്കു മുന്നിലും സെല്ലാർ ഫ്ലോറിലും  സ്ഥലമുണ്ട്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്നത് ജോസ്‌കോ ജുവലറി മാത്രമാണ്. ജുവലറിയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്താൽ നിങ്ങളെ ആരും തടയില്ല.

കോട്ടയം നഗരമധ്യത്തിൽ ഏഴ് നിലക്കെട്ടിടം പണിയാനുള്ള ഫൗണ്ടേഷനിലാണ് ജോസ്‌കോ പ്രവർത്തിക്കുന്ന രണ്ടു നില കെട്ടിടം ഇപ്പോൾ നിൽക്കുന്നത്. നഗരമധ്യത്തിലെ നിലവിലെ നിരക്ക് കണക്ക് കൂട്ടിയാൽ പോലും രാജീവ് ഗാന്ധി കോംപ്ലക്‌സ് നിലനിൽക്കുന്ന ഈ കെട്ടടത്തിന് കോടികൾ നഗരസഭയ്ക്കു വാടകയായി ലഭിക്കും. എന്നാൽ, ഈ വാടക ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാതെ നഗരസഭയുടെ ഭരണാധികാരികൾ ജോസ്‌കോയ്ക്കു വേണ്ടി ഒത്തു കളിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണപക്ഷമായാലും പ്രതിപക്ഷമായാലും കോട്ടയം നഗരമത്തിൽ ജോസ്‌കോയ്ക്കു മുകളിൽ പറക്കാൻ ആളില്ല. കോട്ടയം നഗരത്തിലെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജോസ്‌കോ ജുവലറിയുടെ മുന്നിലെ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ എത്തുന്നവർക്ക് കാണേണ്ടി വരുന്നത് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുരുട്ടലാണ്. സാധാരണക്കാരായ ആളുകൾ ഇവിടെ വാഹനം വയ്ക്കാനെത്തിയാൽ ഈ സെക്യൂരിറ്റി ജീവനക്കാർ ഭയപ്പെടുത്തി ഓടിക്കും.

ഇതേ രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ അണ്ടർ ഗ്രൗണ്ട് അക്ഷരാർത്ഥത്തിൽ പാർക്കിങ്ങിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, ജോസ്‌കോ ഗ്രൂപ്പ് ഇവിടെ ജീവനക്കാർക്ക് ടോയ്ലറ്റുകളും   സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറികളുമായി കെട്ടി അടച്ചിരിക്കുകയാണ്. കോട്ടയം നഗരത്തിലെ ഒരു വിഭാഗം കൗൺസിലർമാർക്കു കോടികളുടെ അഴിമതിയ്ക്കു കളമൊരുക്കിയാണ് ഇത്തരത്തിൽ ജോസ്‌കോ തഴച്ചു വളരുന്നത്.

തുടരും

നാളെ;

ഏഴ്  നിലയ്ക്ക് ഫൗണ്ടേഷനിട്ട രാജീവ് ഗാന്ധി കോംപ്ലക്സിൽ പണിതത് രണ്ട് നില മാത്രം,, മുകളിലോട്ട് പണിയാൻ എല്ലാ വർഷവും ബജറ്റിൽ തുക വകയിരുത്തും ,ജീവൻ പോയാലും പണിയില്ല, നഗരസഭയ്ക്ക് നഷ്ടം കോടികൾ