play-sharp-fill
മൂല്യനിർണയം പൂർത്തിയായി ; എസ്.എസ്.എൽ.സി ഫലം ജൂൺ 30ന് :  ഹയർ സെക്കണ്ടറി പരീക്ഷാഫലം ജൂലൈ പത്തിന്

മൂല്യനിർണയം പൂർത്തിയായി ; എസ്.എസ്.എൽ.സി ഫലം ജൂൺ 30ന് : ഹയർ സെക്കണ്ടറി പരീക്ഷാഫലം ജൂലൈ പത്തിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി -പ്ലസ് ടൂ പരീക്ഷാഫലം ജൂൺ 30നും പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും.

ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞദിവസം പൂർത്തിയായിയായിരുന്നു. ബുധനാഴ്ച പൂർത്തിയാക്കാൻ ലക്ഷ്യമിട്ട മൂല്യനിർണയ ക്യാമ്പാണ് രണ്ടു ദിവസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ൽ ഒന്നൊഴികെയുള്ള ക്യാമ്പുകൾ മൂല്യനിർണയം പൂർത്തിയാക്കി അവസാനിപ്പിച്ചിരുന്നു.

ഇതിൽ അവശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ മൂല്യനിർണ്ണയ ക്യാമ്പാണ് തിങ്കളാഴ്ച പൂർത്തിയായത്. കൊറോണ കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിർണയമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയത്‌