പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു ചിത്രം വരയ്ക്കാൻ നഗ്നയായി സ്വന്തം ശരീരം നൽകി: രഹ്ന ഫാത്തിമ ഒളിവിൽ; ഫ്ളാറ്റിലെത്തിയ പൊലീസ് സംഘം ചായം പിടിച്ചെടുത്തു

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു ചിത്രം വരയ്ക്കാൻ നഗ്നയായി സ്വന്തം ശരീരം നൽകി: രഹ്ന ഫാത്തിമ ഒളിവിൽ; ഫ്ളാറ്റിലെത്തിയ പൊലീസ് സംഘം ചായം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: പ്രായ പൂർത്തിയാകാത്ത കുട്ടിയ്ക്ക് ചിത്രം വരയ്ക്കാൻ സ്വന്തം നഗ്ന ശരീരം നൽകിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതോടെ ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ ഒളിവിൽ. രഹ്നയെ തിരക്കി പൊലീസ് സംഘം വീട്ടിൽ എത്തിയെങ്കിലും രഹ്നയെ കണ്ടെത്താനായില്ല.  ബാലാവകാശ കമീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടി.

പനമ്പള്ളി നഗറില്‍ രഹ്ന താമസിക്കുന്ന ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സിലാണ് സൗത്ത് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയത്. രഹ്ന സ്ഥലത്തില്ലെന്ന് ഭര്‍ത്താവ് അറിയിച്ചു. വീട്ടില്‍ നിന്ന് കുട്ടികളുടെ പെയിന്‍റിങ് ബ്രഷ്. ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ക്ക് മുന്നിലുള്ള നഗ്നതാ പ്രദര്‍ശനം കൂടി ഉള്‍പ്പെട്ട സംഭവത്തില്‍ പോക്സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്നും ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചിരുന്നു.

സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രംവരയ്ക്കാന്‍ വിട്ടുനല്‍കിയതിന്‍റെ ദൃശ്യങ്ങള്‍ രഹ്ന ഫാത്തിമ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ബോഡി ആന്‍റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പില്‍ രഹ്ന അവകാശപ്പെടുന്നു.

രഹ്നയ്ക്കെതിരെ ബിജെപി നേതാവ് തിരുവല്ല പോലിസില്‍ രഹ്നക്കെതിരെ പരാതി നല്‍കിയിരുന്നു.  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു രഹ്നയുടെ പോസ്റ്റ്. കൈരളി ഓണ്‍ ലൈനില്‍ രഹ്ന എഴുതിയ ലൈംഗികതയെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്കും ഇതിനൊപ്പം നല്‍കിയിരുന്നു.

നേരത്തെ അയ്യപ്പ സ്വാമിയെ അപകീര്‍ത്തിപ്പെടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടതിന് പിന്നാലെ രഹ്നയെ ബിഎസ്‌എന്‍എല്ലില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.