
ശ്രീനിവാസൻ വധക്കേസില്‍ എൻഐഎ അന്വേഷണം റദ്ദാക്കണം; കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്ന വാദവുമായി പ്രതികള്‍; ഹര്‍ജി നാളെ പരിഗണിക്കും
പാലക്കാട്: ശ്രീനിവാസൻ വധക്കേസില്‍ എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍.
എൻഐഎ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് പ്രതികള്‍ പറയുന്നത്. കരമ അഷ്റഫ് മൗലവി അടക്കം 10 പ്രതികളാണ് കോടതിയെ സമീപിച്ചത്.
കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നും വാദമുണ്ട്.
യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസില്‍ ഇല്ല. അന്തിമ കുറ്റപത്രം നല്‍കിയ കേസ് എൻഐഎ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെഷൻസ് കോടതിയിലെ ഫയലുകള്‍ എൻഐഎ കോടതിയിലേക്ക് മാറ്റിയതും ചട്ടപ്രകാരമല്ലെന്നും പ്രതികള്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
Third Eye News Live
0