play-sharp-fill
ആശുപത്രി വിരുദ്ധൻ: പ്രകൃതി ചികിത്സാ സ്‌നേഹി: ശ്രീനിവാസന്റെ ജീവൻ അപകടത്തിലാക്കിയത് വിരുദ്ധ നിലപാടുകളോ; ജീവൻ നിലനിർത്താൻ ശ്രീനിവാസൻ കടുത്ത പോരാട്ടത്തിൽ

ആശുപത്രി വിരുദ്ധൻ: പ്രകൃതി ചികിത്സാ സ്‌നേഹി: ശ്രീനിവാസന്റെ ജീവൻ അപകടത്തിലാക്കിയത് വിരുദ്ധ നിലപാടുകളോ; ജീവൻ നിലനിർത്താൻ ശ്രീനിവാസൻ കടുത്ത പോരാട്ടത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: പ്രകൃതി ചികിത്സയെ സ്‌നേഹിച്ചിരുന്ന, ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ പോരാടിയിരുന്ന ശ്രീനിവാസന്റെ സ്ഥിതി അതീവ ഗുരുതരമാക്കിയത് ഇതേ നിലപാടുകൾ തന്നെ എന്ന് സൂചന. പ്രമേഹം വളരെ കൂടുതലായ ശ്രീനിവാസന് ഹൃദ്രോഗവും കണ്ടെത്തി. ഹൈപ്പർ ടെൻഷനും കൊളസ്‌ട്രോൾ കൂടുതലും ഉണ്ട്.നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. ആശുപത്രികൾ അടച്ചു പൂട്ടണം എന്ന് പ്രചരിപ്പിച്ച അദ്ദേഹം സമയത്ത് മരുന്ന് കഴിക്കാനോ ചികിൽസിക്കാനോ പരിശോധനകൾക്കോ വിധേയനാകാതിരുന്നത് അപകടത്തിൽ എത്തിച്ചിരിക്കുന്നു. പ്രകൃതി ജീവനവും, ജൈവ ആരോഗ്യ പരിചരണവും, മറ്റും അദ്ദേഹത്തേ ഒരു രോഗിയാക്കി മാറ്റി എന്നു വിലയിരുത്തുന്ന സഹപ്രവർത്തകർ ഉണ്ട്. ശ്രീനിവാസനു തന്റെ ആരോഗ്യ നിലയിൽ വളരെ അമിത പ്രതീക്ഷ ഉണ്ടായിരുന്നു എന്നും രോഗ ചികിൽസയും, പരിശോധനയും പോലും അദ്ദേഹം നടത്താൻ കൂട്ടാക്കിയിരുന്നില്ല എന്നും പറയുന്നു.
മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന് ഹൃദ് രോഗം എന്ന് മെഡിക്കൽ റിപോർട്ടുകൾ.ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നു.കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രീനിവാസനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാർഡിയോളജി വിഭാഗം വിദഗ്ധർ അടക്കമുള്ള ഡോക്ടർമാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്. സ്വന്തം ആരോഗ്യകാര്യത്തിലും മലയാളികളുടെ ആരോഗ്യ കാര്യത്തിലും കഴിഞ്ഞ കാലങ്ങളിൽ ഏറെ ശ്രദ്ധയും, പ്രതികരണവും നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ ആളായിരുന്നു ശ്രീനിവാസൻ. ക്യാൻസറിനു ചികിൽസ തട്ടിപ്പാനെന്നും ക്യാൻസർ ബാധിച്ച് ചികിൽസയിലൂടെ ഇന്നുവരെ ആരെയും വൈദ്യ ശാസ്ത്രം രക്ഷപെടുത്തിയിട്ടില്ലെന്നും ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം വിവാദമായിരുന്നു. മാത്രമല്ല എല്ലാ ക്യാൻസർ ആശുപത്രികളും അടച്ചു പൂട്ടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രികൾക്കും എതിരായിരുന്നു അദ്ദേഹം. ജൈവ കൃഷിയും മറ്റും നടത്തി ജൈവ സാധനങ്ങളായിരുന്നു ഭക്ഷിച്ചിരുന്നതും. ഇങ്ങിനെ ഒക്കെയുള്ള ശ്രീനിവാസൻ ഇപ്പോൾ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെറ്റിലേറ്റരിൽ കഴിയുകയാണ്. ഏറെ പ്രധാനപ്പെട്ട കാര്യം ഹെപ്പർ ടെൻഷൻ, പ്രമേഹം എന്നിവ ഉള്ളതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് ആരോഗ്യ സ്ഥിതി കൂടുതൽ വഷളാക്കിയതും.