സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബലിയിടാൻ പോയ വിദ്യാർഥിക്ക് 2000 രൂപ പിഴയിട്ട് 500 രൂപയുടെ രസീത് നൽകിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു.
ശ്രീകാര്യം പോലീസ് സ്റ്റേഷൻ സി.പി.ഒ അരുൺ ശശിയെ ആണ് അന്വേഷണ വിധേമായി സസ്പെൻഡ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷനിലെ സി.ഐക്കെതിരെ അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.
അമ്മയ്‌ക്കൊപ്പം വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതർപ്പണത്തിനായി പോയ ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിലെ നവീനാണ് പോലീസ് 2000 രൂപ പിഴയിട്ട് 500 രൂപയുടെ രസീത് നൽകിയത്.
സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയതെന്നും മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്നും നവീൻ ഫെയ്സ്ബുക്കിൽ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഇതേതുടർന്നാണ് നടപടി.
രസീത് എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പോലീസ് നൽകിയിരുന്ന വിശദീകരണം.
സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനത്തിൽ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നുമാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.