play-sharp-fill
കേന്ദ്രം ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുന്നു; കെ ആർ.രാജൻ

കേന്ദ്രം ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുന്നു; കെ ആർ.രാജൻ

സ്വന്തം ലേഖകൻ

കോട്ടയം :ക്രൂരമായി ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളുടെ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്ര്യം പോലും പ്രധാന മന്ത്രി നിഷേധിച്ചിരിക്കുകയാണെന്ന് എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ പറഞ്ഞു.

ആഗ്രഹിക്കുന്നതു പോലെ സഞ്ചരിക്കുവാൻ ജനങ്ങൾക്കു കഴിയാത്ത വിധം ഭീമമായി വർദ്ധിപ്പിച്ച ഇന്ധന വില കുറക്കാൻ കേന്ദ്ര ഗവൺമെന്റു തയ്യാറാകണമെന്നും കെ.ആർ. രാജൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി. ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്തു സംഘടിപ്പിച്ച “മോദി സർക്കാർ ക്വിറ്റ് ഇന്ത്യാ ” പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ വൈ സി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ എൻസിപി ജില്ലാ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ റ്റി .വി. ബേബി, ടോമി ചങ്ങങ്കരി, എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി അജീഷ് ജിമ്മി ജോർജ് , എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ജിജിത്ത് മൈലയ്ക്കൽ, റ്റിറ്റോ ചാണ്ടി, പി.എസ്.ദീപു, നിബു കോയിത്തറ, എസ്. അനന്തകൃഷ്ണൻ, വി. സി. രാജേഷ്, വിനീത് പുത്തൻ പറമ്പിൽ, ബിബിബിൻ ബാബു, അനീഷ് അമല ,അതുൻ പ്രദീപ്, ജെൻസൻ തോപ്പിൽ , സജീർ ,ഷെബിൻ ഏബ്രഹാം, അഖിൽ സോമൻ എന്നിവർ പ്രസംഗിച്ചു.