
തിരുവനന്തപുരം: ശ്രീകാര്യത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ബാധിതരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശ്രീകാര്യം–വെഞ്ചാവോട് റോഡിലെ എ1 ഹോട്ടലിൽ നിന്ന് ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് ഇന്നലെ മുതൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. തലവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് നിരവധി പേർ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടൽ അടപ്പിച്ചു. ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







