play-sharp-fill
‘സ്ത്രീകൾ സമരത്തിനിറങ്ങരുത്, മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല’ ; വിമർശനവുമായി കാന്തപുരം

‘സ്ത്രീകൾ സമരത്തിനിറങ്ങരുത്, മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല’ ; വിമർശനവുമായി കാന്തപുരം

സ്വന്തം ലേഖകൻ

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തിനെതിരെ വിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ രംഗത്ത്. ‘സ്ത്രീകൾ പുരുഷന്മാരെപ്പോലെ തെരുവിൽ സമരത്തിന് ഇറങ്ങാൻ പാടില്ല, പുരുഷൻമാരെ പോലെ മുഷ്ടി ചുരുട്ടാനോ മുദ്രാവാക്യം വിളിക്കാനോ പാടില്ല.എന്നാൽ, പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിൽ ലൗ ജിഹാദ് എന്ന സിറോ മലബാർ സഭയുടെ ആരോപണങ്ങൾ തെറ്റാണ്. ഐക്യം തകർക്കാൻ ഉദ്ദേശിക്കുന്നവർ പലതും കൊണ്ടുവരും. അതിൽ വീഴരുതെന്നും’ കാന്തപുരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ നിയമ ഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതിൽ പ്രക്ഷോഭം ശക്തമായി നടക്കുന്ന സാഹചര്യത്തിലാണ് കാന്തപുരത്തിൻറെ പ്രതികരണം.