സ്വന്തം ലേഖകൻ
മുഹമ്മ : ജലഗതാഗത വകുപ്പിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പുതിയ മന്ത്രി ഗണേഷ് കുമാറിന് സ്രാങ്ക് അസോസിയേഷൻ നിവേദനം നൽകി.
മുഹമ്മ -കുമരകം ജല പാതയിൽ എമർജെൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കുക, സ്റ്റേഷനുകളിൽ ടോയ്ലെറ്റ് സ്ഥാപിക്കുക തുടങ്ങി
സംസ്ഥാന ജല ഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള നിരവധി വിഷയങ്ങളങ്ങിയ നിവേദനമാണ് നൽകിയത്.
. ജല ഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ ഫയൽ കഴിഞ്ഞ 18 വർഷമായി ഭേദഗതി ചെയ്യാതെ സെക്രട്ടറിയേറ്റിലും, പി.എസ്.സിയുലുമായി കറങ്ങി കളിക്കുകയാണ്. നിരവധി പരാതികൾ മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ സമർപ്പിച്ചിട്ടും സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുവാൻ സാധിച്ചിട്ടില്ല. കേരള ഇൻലാൻറ്റ് വെസ്സൽ നിയമ പ്രകാരം സർവ്വീസ് ബോട്ടുകളിലെ പ്രഥമ ജീവനക്കാർ സ്രാങ്കുമാരാണ്. ഈ വിഭാഗം ജീവനക്കാർക്ക് സ്ഥാനകയറ്റം ലഭിക്കാതെ പ്രവേശന തസ്തികയിൽ തന്നെ സർവ്വീസിൽ നിന്ന് വിരമിക്കേണ്ടി വരുന്നു. കൂടാതെ 11-മത് ശമ്പള പരിഷ്ക്കരണ കമ്മീഷന്റെ ശിപാർശയിൽ പറഞ്ഞ ഹയർ ഗ്രേഡു പോലും ലഭിക്കാതെ വന്നു
. ജല ഗതാഗത വകുപ്പിൽ നിലനില്ക്കുന്ന 1975 ലെ കാലഹരണപ്പെട്ട നിയമം കാരണം ലാസ്ക്കർ തസ്തികയിൽ നിന്നു പീഡർ കാറ്റഗതി മറുകടന്നു ( സ്രാങ്ക് ) ബോട്ടുമാസ്റ്ററായി സ്ഥാനകയറ്റം കൊടുക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തിരമായി സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുക, പീഡർ കാറ്റഗറി മറുകടന്ന് ലാസ്ക്കർമാരെ ബോട്ട് മാസ്റ്ററായി സ്ഥാനകയറ്റം കൊടുക്കുവാന്നുള്ള നീക്കം ഉപേക്ഷിക്കുക, ജെട്ടികളിൽ താങ്ങ് കുറ്റികൾ, ടയറ് സ്ഥാപിക്കുക, മുഹമ്മ കുമരകം ജല പാതയിൽ
എമർജെൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കുക, സ്റ്റേഷനുകളിൽ ടോയ്ലെറ്റ് സ്ഥാപിക്കുക
തുടങ്ങിയ ആവശ്യങ്ങൾ കാണിച്ച് പുതിയ ഗതാഗത മന്ത്രിയായി ചുമതലയേറ്റ കെ ബി ഗണേഷ്കുമാറിനു പരാതിയായി സമർപ്പിച്ചു.