play-sharp-fill
ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി

ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി

സ്വന്തം ലേഖിക

കല്പറ്റ : സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി. മെയ് 11ന് പുറത്താക്കിയെന്നാണ് വിശദീകരണം. സിസ്റ്ററിനോട് സ്വമേധയാ പുറത്ത് പോകണമെന്നായിരുന്നു എഫ്സിസി നൽകിയ കത്തിലെ നിർദ്ദേശം.

സ്വമേധയാ പുറത്തുപോകാൻ തയ്യാറല്ലെങ്കിൽ സഭയിൽ നിന്നും പുറത്താക്കുമെന്നും, അങ്ങനെയെങ്കിൽ ഇത്ര നാൾ സേവനം അനുഷ്ഠിച്ചതിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും എഫ്സിസിയുടെ കത്തിൽ പറയുന്നു.കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തിൽ സിസ്റ്റർ ലൂസി പങ്കെടുത്തിരുന്നു.സമര പരിപാടികളിൽ പങ്കെടുത്തതും സമൂഹ മാധ്യ1മങ്ങളിലടക്കം പരസ്യ പ്രതികരണങ്ങൾ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭയിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ പാലിക്കാത്തതും നടപടിക്ക്
കാരണമായി. സഭയിൽ നിന്നും അധികാരികളിൽ നിന്നും ലഭിച്ച മുന്നറിയിപ്പുകൾ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.അതേസമയം സഭയിൽ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് ലൂസി കളപ്പുര അറിയിച്ചു. സഭയിൽ നിന്ന് അങ്ങനെ ഇറങ്ങി പോകില്ലെന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും ലൂസി കളപ്പുര പറഞ്ഞു.